വിരേന്ദര്‍ സേവാഗ് ഗേറ്റ് ഫിറോസ് ഷാ കോട്‍ലയില്‍ ഉദ്ഘാടനം ചെയ്തു

ഫിറോസ് ഷാ കോട്‍ല മൈതാനത്തിലെ രണ്ടാം നമ്പര്‍ ഗേറ്റിനെ വിരേന്ദര്‍ സേവാഗിന്റെ നാമത്തിലാക്കി ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍. തീരുമാനം നേരത്തെ തന്നെ അസോസ്സിയേഷന്‍ എടുത്തിരുന്നുവെങ്കിലും ഇന്ന് ഔദ്യോഗികമായി ഗേറ്റിന്റെ നാമകരണം നിര്‍വഹിക്കുകയായിരുന്നു. വിരേന്ദര്‍ സേവാഗിനൊപ്പം താരത്തിന്റെ പഴയ സഹതാരങ്ങളായിരുന്ന നിഖില്‍ ചോപ്ര, രജത് ഭാട്ടിയ, അതുല്‍ വാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചടങ്ങിനു ശേഷം ഇന്ത്യന്‍ താരങ്ങളും കോച്ച് രവി ശാസ്ത്രിയും താരത്തെ അനുമോദിക്കാന്‍ ഒപ്പം ചേര്‍ന്നു. ഗേറ്റില്‍ എഴുതിയിരിക്കുന്ന വാക്കുകളില്‍ ചെറിയ പിഴവ് സംഘാടകര്‍ക്ക് സംഭവിച്ചിട്ടുണ്ട്. വിരേന്ദര്‍ സേവാഗിനെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ഏക ഇന്ത്യക്കാരന്‍ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. കരുണ്‍ നായര്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ മൂന്നൂറ് റണ്‍സ് എന്ന നേട്ടം കൈവരിച്ച മറ്റൊരു താരമാണ്. തെറ്റ് സംഘാടകര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രിപ്പിള്‍ സെഞ്ച്വറി രണ്ട് തവണ നേടുന്ന താരമാണ് വിരേന്ദര്‍ സേവാഗ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഷെറിൻ സാമിന്റെ ഗോളിൽ ഏജീസ് കേരള, ജിവി രാജ സെമി ഫൈനലിൽ
Next articleസെവൻസ്‌ ഫുട്ബോളും ഗ്രസ്സ്‌ റൂട്ട്‌ ഫുട്ബോളിൽ ശ്രദ്ധിക്കേണ്ടതില്ലേ?