ടി20യില്‍ അയര്‍ലണ്ടിനു പുതിയ നായകന്‍

- Advertisement -

വില്യം പോര്‍ട്ടര്‍ഫീല്‍ഡില്‍ നിന്ന് ടി20 നായക സ്ഥാനം ഏറ്റെടുത്ത് ഗാരി വില്‍സണ്‍. ഏകദിനങ്ങളിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പോര്‍ട്ടര്‍ഫീല്‍ഡ് അയര്‍ലണ്ടിന്റെ ടി20 നായക സ്ഥാനം ഒഴിഞ്ഞത്. പകരം ഗാരി വില്‍സണെ നായക സ്ഥാനത്തേക്ക് അയര്‍ലണ്ട് നിയമിക്കുകയായിരുന്നു.

ജൂണ്‍ 12നു ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിനെ നയിക്കുക ഇനി വില്‍സണ്‍ ആയിരിക്കും. പോര്‍ട്ടര്‍ഫീല്‍ഡ് 14 അംഗ സ്ക്വാഡിന്റെ ഭാഗമായി തുടര്‍ന്നും കളിക്കും. നെതര്‍ലാണ്ട്സ്, സ്കോട്‍ലാന്‍ഡ് എന്നിവരാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന മറ്റു ടീമുകള്‍.

സ്ക്വാഡ്: ഗാരി വില്‍സണ്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, പീറ്റര്‍ ചേസ്, ജോര്‍ജ്ജ് ഡോക്രെല്‍, ബാരി മക്കാര്‍ത്തി, കെവിന്‍ ഒ ബ്രൈന്‍, വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, സ്റ്റുവര്‍ട് പോയന്റര്‍, ബോയഡ് റാങ്കിന്‍, ജെയിംസ് ഷാനണ്‍, സിമി സിംഗ്, പോള്‍ സ്റ്റിര്‍ലിംഗ്, സ്റ്റുവര്‍ട് തോംപ്സണ്‍, ക്രെയിഗ് യംഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement