നെതര്‍ലാണ്ട്സിനെതിരെ 158 റണ്‍സ് നേടി അയര്‍ലണ്ട്

- Advertisement -

ഓപ്പണര്‍മാര്‍ നല്‍കിയ വെടിക്കെട്ട് തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങി അയര്‍ലണ്ട്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലണ്ടിനെ ആദ്യ അഞ്ച് ഓവറില്‍ തന്നെ 50 റണ്‍സ് കടക്കുവാന്‍ ഓപ്പണര്‍മാര്‍ സഹായിച്ചു. പോള്‍ സ്റ്റിര്‍ലിംഗ്(27), ജെയിംസ് ഷാനണ്‍(31) എന്നിവര്‍ക്ക് ശേഷം വിക്കറ്റുകള്‍ തുടരെ വീണുവെങ്കിലും 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ഗാരി വില്‍സണ്‍ അയര്‍ലണ്ടിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.

നെതര്‍ലാണ്ട്സിനു വേണ്ടി റോലോഫ് വാന്‍ ഡേര്‍ മെര്‍വ് രണ്ടും പീറ്റര്‍ സീലാര്‍, ഷെയന്‍ സ്നാറ്റെര്‍, ഫ്രെഡ് ക്ലാസ്സെന്‍, പോള്‍ ലാന്‍ മീകേരെന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement