ഗാംഗുലി ഇടപെട്ടു, ദുലീപ് ട്രോഫി തിരികെയെത്തി

കഴിഞ്ഞമാസമാണ് ബിസിസിഐയുടെ ടൂര്‍സ് & ഫിക്സ്ചേഴ്സ് കമ്മിറ്റി പുതിയ ആഭ്യന്തര സീസണിലെ ടൂര്‍ണ്ണമെന്റുകളും ഷെഡ്യൂളുകളും പ്രഖ്യാപിച്ചത്. അതില്‍ പ്രധാനമായും ദുലീപ് ട്രോഫിയുടെ അഭാവമാണ് ഏറെ ചര്‍ച്ചയായത്. ഇന്ത്യയുടെ വരാനിരിക്കുന്ന തിരക്കേറിയ ആഭ്യന്തര-അന്താരാഷ്ട്ര കലണ്ടറിനെയാണ് ബിസിസിഐ ടൂര്‍ണ്ണമെന്റ് ഒഴിവാക്കാനായി കാരണം പറഞ്ഞത്.

എന്നാല്‍ ബിസിസിഐയുടെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ ടൂര്‍ണ്ണമെന്റ് തിരികെ എത്തുകയായിരുന്നു. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിനു(സിഒഎ) ഇതിനെതിരെ തന്റെ തടസ്സമറിയിച്ച് സൗരവ് ഗാംഗുലി കത്തെഴുതുകയായിരുന്നു. കൊല്‍ക്കത്തയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന ടെക്നിക്കല്‍ കമ്മിറ്റിയില്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ പിങ്ക് ബോള്‍ പരീക്ഷണം തുടരാനാണ് കമ്മിറ്റി അന്ന് തീരുമാനിച്ചതെങ്കിലും. തന്നെ അറിയിക്കാതെ ബിസിസിഐ ടൂര്‍ണ്ണമെന്റ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്ന് ഗാംഗുലി അറിയിച്ചു.

കത്ത് ലഭിച്ച ഉടനെ സിഒഎ ടൂര്‍ണ്ണമെന്റ് പുനസ്ഥാപിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസബ്ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പ്; കേരളത്തിന്റെ കുട്ടികൾ തയ്യാർ
Next articleആഴ്സണലിന്റെ ഗിബ്സ് 7 മില്യണ് വെസ്റ്റ് ബ്രോമിൽ