
- Advertisement -
റഷീദ് ഖാനോട് ഇന്ത്യന്‍ ചാമ്പ്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലൈയുടെ സഹായം തേടുവാന്‍ അപേക്ഷിച്ച് സൗരവ് ഗാംഗുലി. പരിമിത ഓവര്‍ ക്രിക്കറ്റിലെ പോലെ ടെസ്റ്റില്‍ താരത്തിനു മികവ് പുലര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഗാംഗുലിയുടെ ഈ ഉപദേശം. നാല് സെഷനുകളോളം പന്തെറിഞ്ഞ റഷീദിനു അജിങ്ക്യ രഹാനെയുടെയും ഇഷാന്ത് ശര്‍മ്മയുടെയും വിക്കറ്റുകള്‍ മാത്രമാണ് കിട്ടിയത്.
നീണ്ട സ്പെല്ലുകളില്‍ എറിയുന്നതിനു അനില്‍ കുംബ്ലൈയില് നിന്ന് റഷീദിനു ഏറെ പഠിക്കാനുണ്ടെന്നാണ് ഗാംഗുലി പറഞ്ഞത്. ഐപിഎലിലും മറ്റു ടി20 ലീഗുകളിലും തന്റെ മികവ് പുലര്‍ത്തുന്ന റഷീദിനു ടെസ്റ്റിലും അപകടകാരിയായ സ്പിന്നറായി മാറാമെന്നാണ് ഗാംഗുലി പറഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement