കൗണ്ടി മത്സരം തടസ്സപ്പെടുത്തി അമ്പ്

റോബിന്‍ ഹുഡിന്റെ നാട്ടില്‍ കൗണ്ടി ക്രിക്കറ്റ് തടസ്സപ്പെടുത്തി ആരോ എയ്ത ഒരു അമ്പ്. ഇന്ന് ഓവലില്‍ നടന്ന് വരുകയായിരുന്നു സറേ-മിഡില്‍സെക്സ് മത്സരത്തിന്റെ നാലാം ദിവസമാണ് ഈ സംഭവം. 18 ഇഞ്ച് നീളമുള്ള അമ്പ് സ്റ്റേഡിയത്തിന്റെ പുറത്ത് നിന്നാണ് തൊടുത്ത് വിട്ടത്. ഫീല്‍ഡിംഗ് ചെയ്യുകയായിരുന്നു സറേ കളിക്കാരന്‍ റോറി ബേണ്‍സിന്റെ അരികിലാണ് അമ്പ് പതിച്ചത്.

ഉടനടി താരം കാര്യം അമ്പയറെ അറിയിക്കുകയും കളി നിര്‍ത്തി എല്ലാവരും ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. സംഭവത്തോടെ സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരം അവസാനിപ്പിക്കുകായയിരുന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെല്‍ബേണ്‍ സ്റ്റാര്‍സിനു പുതിയ നായകന്‍
Next articleബൈസൈക്കിൾ കിക്ക്, ഹാട്രിക്ക്, റെക്കോർഡ്, റൊണാൾഡോയും പോർച്ചുഗലും കുതിക്കുന്നു