Site icon Fanport

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തെ സമീപിച്ച് വാതുവെപ്പുകാർ

തമിഴ്നാട് പ്രീമിയർ ലീഗിലെ വാതുവെപ്പ് വിവാദത്തിന് പുറമെ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലക്കാൻ മറ്റൊരു വാതുവെപ്പ് വിവാദം കൂടി. ഇന്ത്യൻ വനിതാ ടീമിലെ ഒരു താരത്തെ വാതുവെപ്പുകാർ സമീപിച്ചതായി റിപ്പോർട്ടുകൾ. തുടർന്ന് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതി രണ്ടുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് തൊട്ടുമുൻപാണ് ഇന്ത്യൻ വനിതാ ടീമിലെ അംഗത്തെ വാതുവെപ്പുകാർ സമീപിച്ചത്. വിഷയത്തിൽ ഐ.സി.സിയും ഇടപെട്ടിട്ടുണ്ട്. വാതുവെപ്പുകാർ വനിതാ താരത്തോട് സംസാരിക്കുന്നത് ഫോൺ സംഭാഷണം താരം റെക്കോർഡ് ചെയ്തു വെക്കുകയായിരുന്നു.

പരിക്കിന് ശേഷം ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തവേയാണ് താരത്തെ വാതുവെപ്പുകാർ സമീപിച്ചത്. സ്പോർട്സ് മാനേജർ എന്ന പേരിൽ പരിചയപ്പെട്ട രണ്ടു പേരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്.

Exit mobile version