Skysuryakumaryadav

മറ്റ് മാര്‍ഗമില്ലല്ലോ!!! സൂര്യകുമാര്‍ യാദവിന്റെ വൈസ് ക്യാപ്റ്റന്‍സിയെക്കുറിച്ച് ഗൗതം ഗംഭീര്‍

ശ്രീലങ്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ കെഎൽ രാഹുലിന്റെയും ഋഷഭ് പന്തിന്റെയും അഭാവത്തിൽ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് ഇന്ത്യ ഇത് ചെയ്തതെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

ശ്രീലങ്കയ്ക്കെതിരെ യുവ സ്ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ വേറെ ഉപാധികളില്ലായെന്നത് നാം മനസ്സിലാക്കണെന്നാണ് ഗൗതം ഗംഭീര്‍ പ്രതികരിച്ചത്. രോഹിത് ശര്‍മ്മ സ്ക്വാഡിലേക്ക് തിരികെ എത്തുമ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനും സൂര്യകുമാറിനെ വൈസ് ക്യാപ്റ്റനായും നിലനിര്‍ത്തുമോ എന്നത് ആണ് നോക്കിക്കാണേണ്ടതെന്നും ഗൗതം ഗംഭീര്‍ കൂട്ടിചേര്‍ത്തു.

ഭാവിയിൽ ഈ കോമ്പിനേഷനുമായി ഇന്ത്യ മുന്നോട്ട് പോകുന്നത് ആണ് നല്ലതെന്നും ഗംഭീര്‍ പറഞ്ഞു. അടിക്കടി ക്യാപ്റ്റന്‍സിയിൽ മാറ്റം വരുന്നത് അത്ര നല്ല കാര്യമല്ലെന്നും ഇതാണ് ഇനിയങ്ങോടുള്ള ലീഡര്‍ഷിപ്പ് ഗ്രൂപ്പെങ്കില്‍ അവയുമായി മുന്നോട്ട് പോകുകയാണ് ഉത്തമമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

Exit mobile version