ഗംഭീർ കളി നിർത്തി, അടുത്ത രഞ്ജി മത്സരം അവസാനത്തേത്

ഇന്ത്യൻ താരം ഗൗതം ഗംഭീർ ക്രിക്കറ്റ് കരിയർ മതിയാക്കി. രണ്ട് ദിവസങ്ങൾക്ക് അപ്പുറം തുടങ്ങുന്ന ഡൽഹി- ആന്ധ്ര മത്സരമാകും താരത്തിന്റെ അവസാന കളി. ഫിറോസ് ഷാ കോട്ല മൈതാനത്തിലാണ് ഗംഭീർ അവസാനമായി കളത്തിൽ ഇറങ്ങുക.

37 വയസുകാരനായ ഗംഭീർ ഇന്ത്യക്കായി 147 ഏകദിനങ്ങളും, 58 ടെസ്റ്റുകളും 37 T20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. തന്റെ ട്വിറ്റെർ അകൗണ്ട് വഴിയാണ് താരം തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ത്യക്കായി 2016 ൽ രാജ്‌കോട്ടിൽ ഇംഗ്ലണ്ടിന് എതിരെയാണ് താരം അവസാന മത്സരം കളിച്ചത്. 2003 ലാണ് ഇടം കയ്യൻ ബാറ്റ്സ്മായ ഗംഭീർ ഇന്ത്യക്കായി അരങ്ങേറുന്നത്. ധാക്കയിൽ ബംഗ്ലാദേശിന് എതിരെയായിരുന്നു ഈ മത്സരം. 2011 ലോകകപ്പിൽ ഇന്ത്യ കിരീടം കൂടിയപ്പോൾ 97 റൺസുമായി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കാണ് താരം വഹിച്ചത്. 2007 ൽ ആദ്യ T20 ലോക കിരീടം ഇന്ത്യ നേടിയപ്പോൾ അതിലും താരത്തിന്റെ പങ്കാളിത്തം വളരെ വലുതായിരുന്നു.

Exit mobile version