ബേദിയെയും ചേതന്‍ ചൗഹാനെയും കളിയാക്കി ഗൗതം ഗംഭീര്‍

- Advertisement -

നവദീപ് സൈനിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനു ശേഷം ബിഷന്‍ സിംഗ് ബേദിയെയും ചേതന്‍ ചൗഹാനെയും ട്വിറ്ററിലൂടെ കളിയാക്കി ഗൗതം ഗംഭീര്‍. ഡല്‍ഹി ടീമിലേക്ക് നവദീപ് സൈനിയുടെ തിരഞ്ഞെടുപ്പിനെ എതിര്‍ത്തവരായിരുന്നു ബിഷന്‍ സിംഗ് ബേദിയും ചേതന്‍ ചൗഹാനും. അന്ന് ഡല്‍ഹിക്കാരനല്ലെന്ന് പറഞ്ഞാണ് ഇരുവരും നവദീപിന്റെ തിരഞ്ഞെടുപ്പിനെ എതിര്‍ത്തത്. ട്വിറ്ററിലൂടെയാണ് ഇരുവരെയും ഗംഭീര്‍ പരാമര്‍ശിച്ചത്.

മുന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ അംഗങ്ങളായ ഇരുവരും വിദര്‍ഭയ്ക്കെതിരെയുള്ള മത്സരത്തില്‍ താരത്തിന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് അന്നത്തെ ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റായ അരുണ്‍ ജയ്റ്റിലയ്ക്ക് കത്തയയച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയ്ക്കായി തിളങ്ങിയ നവദീപ് ടീമിന്റെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി മാറിയിരുന്നു. തന്റെ വിജയത്തിനു പിന്നില്‍ എന്നും ഗംഭീറിനോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം എപ്പോളും പറയാറുണ്ട്.

31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 25 വയസ്സുകാരന്‍ താരം 96 വിക്കറ്റുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement