Site icon Fanport

കോഹ്ലിയുമായി തനിക്ക് നല്ല ബന്ധമാണ് എന്ന് ഗംഭീർ

പുതുതായി നിയമിതനായ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ താനും വിരാട് കോഹ്ലിയുമായി യാതൊരു പ്രശ്നങ്ങളും ഇല്ല എന്ന് പറഞ്ഞു. നേരത്തെ ഐ പി എല്ലിൽ കളിക്കവെ ഒരു സീസൺ മുമ്പ് കോഹ്ലിയും ഗംഭീറും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ആ പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ ബന്ധത്തെ കുറിച്ച് ഇന്ന് പത്ര സമ്മേളനത്തിൽ ചോദ്യം ഉയർന്നപ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം TRP-ക്ക് വേണ്ടിയുള്ളതല്ല എന്ന് ഇന്ത്യൻ കോച്ച് പറഞ്ഞു.

കോഹ്ലി Gambhir Ipl

“വിരാട് കോഹ്‌ലിയുമായുള്ള എൻ്റെ ബന്ധം ഞങ്ങൾ രണ്ടുപേരും തമ്മിലുള്ളതാണ്, ടിആർപിക്ക് വേണ്ടിയല്ല” ഗംഭീർ പറഞ്ഞു

“ഇപ്പോൾ ഞങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു; ഞങ്ങൾ 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നു. കളിക്കളത്തിന് പുറത്ത് എനിക്ക് അദ്ദേഹവുമായി നല്ല ബന്ധമാണ്. എന്നാൽ അത് പൊതുജനങ്ങളെ അറിയിക്കാനുള്ളല്ല.” ഗംഭീർ പറഞ്ഞു.

“ഗെയിമിനിടയിലോ ശേഷമോ ഞാൻ അവനുമായി എത്ര ചാറ്റ് ചെയ്തു എന്നത് പ്രധാനമല്ല. അദ്ദേഹം സമ്പൂർണ്ണ പ്രൊഫഷണലാണ്, ലോകോത്തര അത്‌ലറ്റാണ്, അദ്ദേഹം അങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു” ഗംഭീർ കൂട്ടിച്ചേർത്തു.

Exit mobile version