Picsart 24 06 02 22 42 26 801

ഇന്ത്യൻ പരിശീലകനാകാൻ താൻ ആഗ്രഹിക്കുന്നുണ്ട് – ഗംഭീർ

ഇന്ത്യൻ പരിശീലകനായി ഗംഭീർ എത്തും എന്ന അഭ്യൂഹങ്ങൾ ഉയരവെ പ്രതികരണവുമായി ഗംഭീർ. താൻ ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് ഗംഭീർ പറഞ്ഞു‌. ആദ്യമായാണ് ഗംഭീർ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.

“പലരും എന്നോട് ചോദിച്ചെങ്കിലും ഈ ചോദ്യത്തിന് ഞാൻ ഉത്തരം നൽകിയിരുന്നില്ല. പക്ഷെ എനിക്ക് ഇപ്പോൾ നിങ്ങളോട് ഉത്തരം പറയണം. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ഗംഭീർ പറഞ്ഞു.

“ഇന്ത്യൻ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിനേക്കാൾ വലിയ ബഹുമതി മറ്റൊന്നില്ല. നിങ്ങൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെയും ആണ് പ്രതിനിധീകരിക്കാൻ പോകുന്നത്,” 42 കാരനായ ഗംഭീർ പറഞ്ഞു.

ഇപ്പോൾ ഗംഭീർ കൊൽക്കത്ത ബൈറ്റ് റൈഡേഴ്സിന്റെ മെന്റർ ആണ്. കെ കെ ആറിനെ കിരീടത്തിൽ എത്തിക്കാൻ ഗംഭീറിനായിരുന്നു. ഇന്ത്യ ഇപ്പോൾ പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്. ഗംഭീർ തന്നെയാകും അടുത്ത പരിശീലകൻ എന്നാണ് വരുന്ന സൂചനകൾ സൂചിപ്പിക്കുന്നത്‌.

Exit mobile version