ലഹിരു ഗമാഗേയ്ക്കും പരിക്ക്, പകരം താരങ്ങളെ സ്ക്വാഡില്‍ ചേര്‍ത്ത് ശ്രീലങ്ക

- Advertisement -

ആഞ്ചലോ മാത്യൂസിനു പിന്നാലെ മറ്റൊരു താരത്തിനെക്കൂടി നഷ്ടമായി ശ്രീലങ്ക. മാത്യൂസ് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ലഹിരു ഗമാഗേ വിരലിനേറ്റ പരിക്ക് മൂലം കളത്തിനു പുറത്ത് പോകുകയാണ്. ഇരുവര്‍ക്കും പകരം താരങ്ങളെ ശ്രീലങ്ക ടീമിലേക്ക് ചേര്‍ത്തിട്ടുണ്ട്. ദസുന്‍ ഷനകയും ധനുഷ്ക ഗുണതിലകയുമാണ് പകരക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement