ഗാബി ലൂയിസും മുജീബ് സദ്രാനും, ആരാണിവര്‍?

- Advertisement -

21ാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ വനിത-പുരുഷ ക്രിക്കറ്റര്‍മാരാണ് ഗാബിയും മുജീബും. ഗാബി വനിത ക്രിക്കറ്റില്‍ തന്റെ 13ാം വയസ്സിലാണ് ജൂലായ് 2014ല്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മുജീബിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം ഇന്നലെയായിരുന്നു. ഗാബി അയര്‍ലണ്ട് സ്വദേശിയാണെങ്കില്‍ മുജീബ് അഫ്ഗാനിസ്ഥാനില്‍ നിന്നു ക്രിക്കറ്റിലേക്ക് എത്തിയവരാണ്. ഇരു രാജ്യങ്ങളും ടെസ്റ്റ് ക്രിക്കറ്റിലെ നവാഗതരുമാണ്. കഴിഞ്ഞ ജൂലായിലാണ് ഇരു രാജ്യങ്ങള്‍ക്കും ടെസ്റ്റില്‍ ഔദ്യോഗിക പദവി ലഭിക്കുന്നത്. അതു പോലെതന്നെ 21ാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ആദ്യമായി ക്രിക്കറ്റില്‍ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിക്കുന്നവരിലും ഈ നാട്ടുകാര്‍ തന്നെ വന്നുവെന്നത് ഏറെ കൗതുകകരമാകുന്നു.

മുജീബിനെക്കാള്‍ ഒരു ദിവസം മുമ്പാണ് ഗാബി ജനിക്കുന്നത്. മാര്‍ച്ച് 27 2001ല്‍ ഗാബി ജനിച്ചപ്പോള്‍ മുജീബിന്റെ ജനന തീയ്യതി മാര്‍ച്ച് 28 2001 ആണ്. ഗാബിയ്ക്ക് ഇതുവരെ കാര്യമായ പ്രഭാവം അയര്‍ലണ്ട് ക്രിക്കറ്റില്‍ സൃഷ്ടിക്കാനായിട്ടില്ലെങ്കിലും മുജീബ് റഷീദ് ഖാനു ശേഷം അഫ്ഗാന്‍ ക്രിക്കറ്റിലെ ഉദിച്ചുയരുന്ന താരമാകുുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement