Site icon Fanport

ഗാബയിൽ നോ ബോള്‍ ടെക്നോളജി നിര്‍ജ്ജീവം

2019ൽ ഐസിസി കൊണ്ടുവന്ന നോ ബോള്‍ ടെക്നോളജി ഗാബയിൽ ഉപയോഗിക്കുന്നില്ല. ബൗളര്‍ എറിയുന്ന ഓരോ പന്തും നോ ബോള്‍ ആണോ എന്ന് മൂന്നാം അമ്പയര്‍ പരിശോധിക്കണമെന്ന നിയമം ആണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പ്രയോഗിക്കാതെ പോയത്.

വിക്കറ്റ് ലഭിയ്ക്കുന്ന പന്ത് മാത്രമാണ് ഇപ്പോള്‍ നോ ബോളിനായി പരിശോധിക്കുന്നത്. ഗാബയില്‍ ഈ സംവിധാനം മത്സരം ആരംഭിയ്ക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനരഹിതമായി എന്നാണ് ഇപ്പോള്‍ അറിയുന്നത്. ബെന്‍ സ്റ്റോക്സ് തന്റെ ആദ്യ അഞ്ച് ഓവറിൽ 14 നോ ബോളുകള്‍ എറിഞ്ഞപ്പോള്‍ ഓൺ ഫീൽഡ് അമ്പയര്‍ ഇതിൽ രണ്ടെണ്ണം മാത്രമാണ് ശരിയായി വിളിച്ചത്.

Exit mobile version