ഫ്രാഞ്ചൈസി അധിഷ്ഠിത ടൂര്‍ണ്ണമെന്റില്ലാത്തതിനാലാണ് ലങ്ക പിന്നോക്കം പോകുന്നത്

- Advertisement -

വിദേശ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാഞ്ചൈസി അധിഷ്ഠിത ടി20 ടൂര്‍ണ്ണമെന്റുകളില്ലാത്തതാണ് ലങ്കന്‍ താരങ്ങളെ പിന്നിലാക്കുന്നതെന്ന് അഭിപ്രായപ്പെട്ട് റസ്സല്‍ അര്‍ണോള്‍ഡ്. ലങ്കന്‍ പ്രീമിയര്‍ ലീഗ് ഡയറക്ടര്‍ ആയി ചുമതലയേറ്റ ശേഷമുള്ള താരത്തിന്റെ പ്രതികരണമാണ് ഇത്. താരങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ തങ്ങളുടെ കഴിവ് തെളിയിക്കുവാനുള്ള അവസരമാണ് ഇത്തരം ടൂര്‍ണ്ണമെന്റുകള്‍. അത് കാണികളുടെ ഇടയിലും പ്രിയങ്കരമാണ്.

2011ല്‍ ടൂര്‍ണ്ണമെന്റ് ലങ്കയില്‍ ആരംഭിച്ചിരുന്നുവെങ്കിലും ടൂര്‍ണ്ണമെന്റ് ഒരു പരാജയമായിരുന്നു. സ്പോണ്‍സര്‍മാരും ഇല്ലാതെ വന്നപ്പോള്‍ ലീഗ് അവസാനം ഉപേക്ഷിക്കുകയായിരുന്നു. മേയ് 1 മുതല്‍ ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ എന്ന ചുമതല റസ്സല്‍ ഏറ്റെടുക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement