മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ചൗഹാന്‍ അന്തരിച്ചു

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആയിരുന്ന ചേതന്‍ ചൗഹാന്‍ അന്തരിച്ചു. 73 വയസ്സുകാരന്‍ അടുത്തിടെ കോവിഡ് പോസ്റ്റീവ് ആയി ടെസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 40 ടെസ്റ്റുകളിലും ഏഴ് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരം റീനല്‍ ഫെയിലിയര്‍ കാരണം വെന്റിലേറ്ററിലായിരുന്നു. സുനില്‍ ഗവാസ്കറുമായി ഒട്ടനവധി മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തിരുന്ന വ്യക്തിയാണ് ചേതന്‍ ചൗഹാന്‍. ഇരുവരും ചേര്‍ന്ന് മൂവായിരത്തിലധികം ടെസ്റ്റ് റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ നേടിയിരുന്നു.

12 വര്‍ഷത്തെ കരിയറിന് ശേഷം ഡല്‍ഹി ക്രിക്കറ്റ് ജില്ല അസോസ്സിയേഷനില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ചീഫ് സെലക്ടര്‍ എന്നിങ്ങനെ പല പദവികള്‍ ചേതന്‍ ചൗഹാന്‍ അലങ്കരിച്ചിരുന്നു. ഇന്ത്യയുടെ ടീം മാനേജരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മന്ത്രി കൂടിയാണ് ഇദ്ദേഹം. നേരത്തെ രണ്ട് തവണ ലോകസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Exit mobile version