ഫ്ലോറിഡയില്‍ വിന്‍ഡീസ്-ബംഗ്ലാദേശ് ടി20 മത്സരത്തിനു സാധ്യത

- Advertisement -

വിന്‍ഡീസ്-ബംഗ്ലാദേശ് ടി20 മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ഫ്ലോറിഡയില്‍ നടത്തുവാന്‍ സാധ്യത. ആദ്യ മത്സരം സെയിന്റ്. കിറ്റ്സില്‍ നടക്കുമ്പോള്‍ പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ നടത്തുന്നതിനെപ്പറ്റി ഇരു ബോര്‍ഡുകളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് അറിയുവാന്‍ കഴിയുന്നത്.

2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് യഥാക്രമം ന്യൂസിലാണ്ട്, ഇന്ത്യ എന്നിവരോട് ഫ്ലോറിഡയില്‍ മത്സരത്തിനിറങ്ങിയിരുന്നു. മാര്‍ച്ച് 2018ല്‍ നടക്കാനിരുന്ന ബംഗ്ലേദേശിന്റെ വിന്‍ഡീസ് പരമ്പര പിന്നീട് ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് പര്യടനത്തില്‍ ടി20യ്ക്ക് പുറമേ ടീമുകള്‍ പങ്കെടുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement