കോച്ചാവാനില്ല, പകരം കണ്‍സള്‍ട്ടന്റാവാം: ഫ്ലെമിംഗ്

- Advertisement -

മൈക്ക് ഹെസ്സണിനു പകരം ന്യൂസിലാണ്ട് കോച്ച് ആവാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. പകരം ചില ടൂറുകളില്‍ ടീമിന്റെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുവാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫ്ലെമിംഗ് അറിയിച്ചു. കോച്ചിംഗ് പദവിയക്കായി ന്യൂസിലാണ്ട് ബോര്‍ഡിനെ സമീപിക്കേണ്ടതില്ലെന്നാണ് ഫ്ലെമിംഗിന്റെ ഇപ്പോളത്തെ തീരുമാനം. ഡാനിയേല്‍ വെട്ടോറിയ്ക്കും കോച്ച് ആവാന്‍ താല്പര്യമില്ലെന്നാണ് അറിയുന്നത്.

ടീമിനെ എന്നും പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നും ടീമിനെ സഹായിക്കാന്‍ എപ്പോളാണേലും താന്‍ തയ്യാറാണെന്നും പറഞ്ഞ ഫ്ലെമിംഗ് എന്നാല്‍ തനിക്ക് കോച്ചിംഗ് സ്ഥാനം ഏറ്റെടുക്കുന്നതിനോട് താല്പര്യമില്ലെന്നറിയിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ബ്രിസ്ബെയിന്‍ ഹീറ്റ് എന്നീ ടീമുകളുടെ കോച്ചിംഗ് ദൗത്യം ഏറ്റെടുത്തിരിക്കുന്നതിനാല്‍ തനിക്കിപ്പോള്‍ ന്യൂസിലാണ്ട് കോച്ചാകാനാകില്ലെന്നാണ് ഡാനിയേല്‍ വെട്ടോറി പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement