ഫിക്സിംഗ് ആരോപണങ്ങളെ തള്ളി ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട്

- Advertisement -

ഞായറാഴ്ച പുറത്ത് വിട്ട അല്‍ ജസീറ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയിലെ ആരോപണങ്ങളെ തള്ളി ജോ റൂട്ട്. പരിപാടിയില്‍ ഒരു മാച്ച് ഫിക്സര്‍ പറയുന്നത് ഇന്ത്യ-ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്ന് ഇംഗ്ലീഷ് താരങ്ങള്‍ സ്പോട്ട്-ഫിക്സ് ചെയ്തിരുന്നു എന്നായിരുന്നു. സമാനമായ ആരോപണം രണ്ട് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കെതിരെയും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഐസിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സും ഈ ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ബോര്‍ഡ് ഇതിനെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുമെന്നും ബെയിലിസ്സ് അറിയിച്ചു. ബോര്‍ഡ് ഇതിനു ശേഷം താരങ്ങളുമായി സംസാരിച്ചുവെന്നും അവര്‍ക്ക് ബോര്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നുമാണ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement