അവസാന മിനുട്ട് ട്വിസ്റ്റ് ഇല്ലെങ്കിൽ കോഹ്‍ലിയുടെ നൂറാം ടെസ്റ്റ് ബാംഗ്ലൂരിൽ അല്ല മൊഹാലിയിൽ

ശ്രീലങ്കയുടെ ഇന്ത്യന്‍ ടൂറിൽ മാറ്റം. രണ്ട് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ പര്യടനത്തിൽ ആദ്യം നടക്കുക ടി20 പരമ്പരയാകുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അത് പോലെ തന്നെ വിരാട് കോഹ്‍ലി തന്റെ നൂറാം ടെസ്റ്റ് മത്സരം തന്റെ വിര്‍ച്വൽ ഹോം ഗ്രൗണ്ട് ആയ ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ അല്ല പകരം മൊഹാലിയിൽ ആവും കളിക്കുക.‍

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 14 വര്‍ഷമായി കളിക്കുന്ന താരമാണ് കോഹ്‍ലി. ഫെബ്രുവരി 24ന് ഉത്തര്പ്രദേശിലാണ് ആദ്യ ടി20 നടക്കുക. ധര്‍മ്മശാലയിലാണ് മറ്റു രണ്ട് ടി20 മത്സരങ്ങള്‍. ഫെബ്രുവരി 26, 27 തീയ്യതികളിലാണ് ഈ മത്സരങ്ങള്‍ നടക്കുക.

ആദ്യ ടെസ്റ്റ് മൊഹാലിയിൽ മാര്‍ച്ച് 3 മുതൽ 7 വരെയും രണ്ടാം ടെസ്റ്റ് ബാംഗ്ലൂരിൽ 12 മുതൽ 16 വരെയും ആവും കളിക്കുക.

കോഹ്‍ലി മൊഹാലി ടെസ്റ്റിൽ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ചാൽ നൂറാം ടെസ്റ്റ് ബാംഗ്ലൂരിൽ തന്നെ നടക്കും.

Exit mobile version