Newzealandwin

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20 വിജയിച്ച് ന്യൂസിലാണ്ട്, ജയം 74 റൺസിന്

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യിൽ മികച്ച വിജയവുമായി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 202/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിനെ 18.3 ഓവറിൽ 128 റൺസിന് പുറത്താക്കിയാണ് ന്യൂസിലാണ്ടിന്റഎ 74 റൺസ് വിജയം. ഫിന്‍ അലന്‍ 53 പന്തിൽ 83 റൺസും ഗ്ലെന്‍ ഫിലിപ്പ്സ് 34 പന്തിൽ 69 റൺസും നേടിയാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സൺ 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിരയിൽ ജോസ് ബട്‍ലറും(40) മോയിന്‍ അലിയും(26) ഒഴികെ മറ്റാരും തന്നെ ചെറുത്ത്നില്പുയര്‍ത്താതിരുന്നപ്പോള്‍ ന്യൂസിലാണ്ടിനായി കൈൽ ജാമിസണും ഇഷ് സോധിയും മൂന്ന് വീതം വിക്കറ്റാണ് നേടിയത്.

Exit mobile version