പരിക്ക്, റെന്‍ഷായ്ക്ക് കൗണ്ടിയില്‍ നിന്ന് മടക്കം

- Advertisement -

കൈവിരലിനേറ്റ പൊട്ടല്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാറ്റ് റെന്‍ഷായുടെ കൗണ്ടി സീസണിനു അന്ത്യം കുറിച്ചു. സോമര്‍സെറ്റിനു വേണ്ടി സറേയ്ക്കെതിരെ കളിക്കുന്നതിനെതിരെയാണ് താരത്തിന്റെ കൈവിരലിനു പൊട്ടലേറ്റത്. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി സംസാരിച്ച ശേഷമാണ് താരത്തിന്റെ മടക്കത്തെക്കുറിച്ച് തീരുമാനിച്ചത്. കാമറൂണ്‍ ബാന്‍ക്രോഫ്ടിനു പകരമാണ് സോമര്‍സെറ്റ് മാറ്റ് റെന്‍ഷായെ ടീമിലെത്തിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ബാന്‍ക്രോഫ്ടിന്റെ കരാര്‍ സോമര്‍സെറ്റ് അവസാനിപ്പിക്കുകയായിരുന്നു.

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ റെന്‍ഷായ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരിന്നുവെങ്കിലും റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ കാര്യമായ പ്രഭാവം താരത്തിനു ചെലുത്താനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement