
മികച്ച തുടക്കത്തിനു ശേഷം 350നടുത്തുള്ള സ്കോറിലേക്ക് ടീമിനെ എത്തിക്കാനാകാത്തതില്‍ താന്‍ കുറ്റക്കാരനെന്ന് പറഞ്ഞ് ആരോണ്‍ ഫിഞ്ച്. നാലാം ഏകദിനത്തില്‍ താരതമ്യേന ഭേദപ്പെട്ട സ്കോറായ 310ലേക്ക് ഓസ്ട്രേലിയ എത്തിയെങ്കിലും 45ാം ഓവറില്‍ ഇംഗ്ലണ്ട് സ്കോര്‍ അടിച്ചെടുക്കുകയായിരുന്നു. ഒരു ഘടത്തില്‍ 350നു മുകളില്‍ സ്കോര്‍ പോകുമെന്ന് കരുതിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കുകയായിരുന്നു. പരമ്പരയില്‍ 4-0 എന്ന നിലയില്‍ ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്തു.
നൂറ് എത്തിയ ഉടനെ താന്‍ പുറത്തായതാണ് ടീമിന്റെ കുതിപ്പിനു തടസ്സമായതെന്ന് സമ്മതിച്ച ഫിഞ്ച് അത് അവസാന 10-12 ഓവറുകളില്‍ സ്കോറിംഗ് വേഗത കുറയുന്നതിനു കാരണമായി. മികച്ച സ്കോറിലേക്ക് എത്താതിരുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് ഓസ്ട്രേലിയയുടെ ഉപ നായകന് ആരോണ്‍ ഫിഞ്ച് സമ്മതിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
