മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്നതില്‍ വിരോധമില്ല: ആരോണ്‍ ഫിഞ്ച്

- Advertisement -

ഓസ്ട്രേലിയ ഏകദിന ടീമിന്റെ മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്നതില്‍ തനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുമില്ലെന്നറിയിച്ച് ആരോണ്‍ ഫിഞ്ച്. താന്‍ പലപ്പോഴായി ടി20യില്‍ മിഡില്‍ ഓര്‍ഡറില്‍ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഓപ്പണിംഗില്‍ നിന്ന് മാറി മിഡില്‍ ഓര്‍ഡറില്‍ കളിക്കുന്നതില്‍ വിരോധമില്ലെന്നാണ് താരം പറഞ്ഞത്.

ടീമിന്റെ ശരിയായ ബാറ്റിംഗ് ഓര്‍ഡര്‍ ആണ് പ്രധാനം അതിനാല്‍ തന്റെ ഇഷ്ട പൊസിഷനില്‍ നിന്ന് മാറുവാന്‍ താന്‍ തയ്യാറാണ്. കഴിഞ്ഞ മത്സരത്തില്‍ ഏകദിനത്തില്‍ ആദ്യമായാണ് ആരോണ്‍ ഫിഞ്ച് മധ്യനിരയിലേക്ക് മാറിയത്. എന്നാല്‍ താരത്തിനു അവിടെ റണ്‍സ് കണ്ടെത്താനായിരുന്നില്ല. ഓസ്ട്രേലിയയ്ക്കായി ടോപ് ഓര്‍ഡറില്‍ മികവ് പുലര്‍ത്തുവാന്‍ ശേഷിയുള്ള വേറെ താരങ്ങളും ഉണ്ട്. അതിനാല്‍ തന്നെ പരീക്ഷണങ്ങള്‍ക്ക് താന്‍ തയ്യാറാണെന്നും ഫിഞ്ച് കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement