ഓസ്ട്രേലിയന്‍ നായക സ്ഥാനം, തനിക്ക് താല്പര്യമുണ്ടെന്ന് പറഞ്ഞ് ആ‍രോണ്‍ ഫിഞ്ച്

- Advertisement -

ഓസ്ട്രേലിയയെ ഏകദിനങ്ങളിലും ടി20കളിലും നയിക്കുന്നതില്‍ തനിക്ക് താല്പര്യമുണ്ടെന്ന് പറഞ്ഞ് ആരോണ്‍ ഫിഞ്ച്. ക്രിക്കറ്റ് ഓസ്ട്രേലിയ ഈ റോള്‍ തനിക്ക് നല്‍കിയാല്‍ അത് താന്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ തയ്യാറാണെന്നാണ് ആരോണ്‍ ഫിഞ്ച് പറഞ്ഞത്. മുമ്പ് ഓസ്ട്രേലിയയെ ടി20യില്‍ ഫിഞ്ച് നയിച്ചിരുന്നുവെങ്കിലും 2016 ടി20 ലോകകപ്പിനു മുമ്പ് ക്യാപ്റ്റന്‍സി പദവിയില്‍ നിന്ന് ഫിഞ്ചിനെ ഒഴിവാക്കുകയായിരുന്നു.

സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിലക്കിനു പാത്രമായതിനെത്തുടര്‍ന്നാണ് ഓസ്ട്രേലിയയ്ക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ട അവസ്ഥ വന്നിരിക്കുന്നത്. ജൂണില്‍ ഇംഗ്ലണ്ടിലേക്ക് 5 ഏകദിനങ്ങള്‍ക്കും ടി20 മത്സരങ്ങള്‍ക്കുമായി ടീം യാത്ര തിരിക്കുന്നുണ്ട്. ജൂലായില്‍ പാക്കിസ്ഥാനും സിംബാബ്‍വേയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20യിലും ഓസ്ട്രേലിയ കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement