ഫിറോസ് ഷാ കോട്‍ല സ്റ്റാന്‍ഡുകള്‍ക്ക് പുതിയ നാമം

ഫിറോസ് ഷാ കോട്‍ല മൈതാനത്തെ സ്റ്റാന്‍ഡുകള്‍ക്ക് ബിഷന്‍ സിംഗ് ബേദി, മൊഹീന്ദര്‍ അമര്‍നാഥ് എന്നിവരുടെ പേരുകള്‍ നല്‍കാന്‍ തീരുമാനിച്ച് ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസ്സിയേഷന്‍. നവംബര്‍ 29നു നടക്കുന്ന ചടങ്ങിലാവും നാമകരണം നടത്തുക. ഇതിനു പുറമേ മുന്‍ ഇന്ത്യന്‍ വനിത ക്യാപ്റ്റന്‍ അഞ്ജും ചോപ്രയുടെ പേരില്‍ ഗേറ്റ് 3, 4 എന്നിവ മാറ്റുകയും ചെയ്യുമെന്ന് ഡിഡിസിഎ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം വിരേന്ദര്‍ സേവാഗിന്റെ പേരില്‍ ഒരു ഗേറ്റ് നാമകരണം ചെയ്തിരുന്നു ഡിഡിസിഎ. ആശിഷ് നെഹ്റയുടെ വിരമിക്കല്‍ മത്സരത്തിനു തൊട്ടു മുമ്പായിരുന്നു ചടങ്ങ് നടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial