ടെസ്റ്റ് മോഹങ്ങള്‍ സജീവമായി തന്നെ തുടരുന്നു – ലോക്കി ഫെര്‍ഗൂസണ്‍

തനിക്ക് ന്യൂസിലാണ്ടിന് വേണ്ടി ഇനിയും വളരെ അധികം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട് ലോക്കി ഫെര്‍ഗൂസണ്‍. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരത്തിന് എന്നാല്‍ അത്ര സുഖകരമല്ലായിരുന്നു അരങ്ങേറ്റ മത്സരം. പെര്‍ത്ത് ടെസ്റ്റില്‍ 11 ഓവറുകള്‍ മാത്രം എറിഞ്ഞ താരം പിന്നീട് പരിക്കേറ്റ് മടങ്ങുകയായിരുന്നു.

തനിക്ക് ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി മറ്റു ഫോര്‍മാറ്റുകളെ ത്യാഗം ചെയ്യാനാകില്ലെന്നും മൂന്ന് ഫോര്‍മാറ്റും ഒരു പോലെ കൈകാര്യം ചെയ്യാനാകണമെന്നാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ലോക്കി ഫെര്‍ഗൂസണ്‍ വ്യക്തമാക്കി. ടെസ്റ്റ് സ്ക്വാഡിന്റെ ഭാഗമായി തുടരുവാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്.

ഈ ആഗ്രഹം നിലനില്‍ക്കുമ്പോളും പരിമിത ഓവര്‍ ക്രിക്കറ്റിനോടുള്ള തന്റെ സമീപനത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഫെര്‍ഗൂസണ്‍ വ്യക്തമാക്കി.

Exit mobile version