ഡേ നൈറ്റ് ടെസ്റ്റ് ലോകകപ്പ് ഫൈനലാണെന്ന് തോന്നിയെന്ന് സൗരവ് ഗാംഗുലി

കഴിഞ്ഞ ദിവസം കഴിഞ്ഞ ഇന്ത്യ – ബംഗ്ളദേശ് ഡേ നൈറ്റ് ടെസ്റ്റ് മത്സരം കാണികളുടെ സാന്നിദ്ധ്യം കൊണ്ട് ലോകകപ്പ് ഫൈനലാണെന്ന് തോന്നിയെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഫോണിലെ കാമറയുമെടുത്ത് ഫോട്ടോ എടുക്കുന്ന ആരാധകരെ ചൂണ്ടി കാണിച്ച് ഇത്തരത്തിൽ കാണികളെ നിങ്ങൾ ടെസ്റ്റ് മത്സരങ്ങൾക്ക് കാണാറുണ്ടോ എന്ന് ചോദിച്ച ഗാംഗുലി എന്നാണ് അവസാനമായി ഒരു ടെസ്റ്റ് മത്സരത്തിന് ഇത്രയും കാണികൾ വന്നതെന്നും ചോദിച്ചു.

ബി.സി.സി.ഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയുടെ ശ്രമം ഫലമായാണ് ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാൻ ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചത്. ബംഗ്ളാദേശിനെതിരായ ഡേ നൈറ്റ് വളരെ മികച്ച അനുഭവമായിരുന്നെന്ന് പറഞ്ഞ ഗാംഗുലി ടെസ്റ്റ് ക്രിക്കറ്റ് ഇതുപോലെയുള്ള നിറഞ്ഞ സ്റ്റേഡിയത്തിൽ കളിക്കണമെന്നും പറഞ്ഞു.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യയുടെ ആദ്യ ടെസ്റ്റ് കാണികളുടെ പിന്തുണ കൊണ്ട് ശ്രദ്ധേയമായിരുന്നു. മത്സരത്തിന്റെ ആദ്യ നാല് ദിവസത്തേക്കുള്ള ടിക്കറ്റുകൾ മുഴുവനായും വിറ്റ് തീർന്നിരുന്നു.

Exit mobile version