
ലാങ്കാഷെയറുമായി രണ്ട് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ജെയിംസ് ഫോക്നര്‍. നാറ്റ്വെസ്റ്റ് ടി20 ബ്ലാസ്റ്റിലാണ് ഫോക്നര്‍ ഇംഗ്ലീഷ് കൗണ്ടിയ്ക്ക് വേണ്ടി കളിക്കാനിറങ്ങുക. 2015ല്‍ ടീമിനെ ആദ്യ ടൈറ്റില്‍ നേടിക്കൊടുക്കുന്നതില്‍ ഫോക്നറുടെ പങ്ക് ഏറെ ശ്രദ്ധേയമായിരുന്നു.കപ്പ് നേടിയ വര്‍ഷം താരം 13 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകളും 302 റണ്‍സും നേടിയിരുന്നു. ടൂര്‍ണ്ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരങ്ങളില്‍ ഒരാളായിരുന്നു ജെയിംസ് ഫോക്നര്‍.
അടുത്ത വര്‍ഷം ജൂലായ് അഞ്ചിനു വോര്സെസ്റ്റര്ഷയറുമായാണ് ലാങ്കാഷയറിന്റെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial