കോഹ്‍ലിയുടെ നൂറാം ടെസ്റ്റിന് കാണികളില്ലാത്തത് എന്തേ എന്ന് ആരാധക‍‍‍ർ

മൊഹാലിയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‍ലിയുടെ നൂറാം ടെസ്റ്റാണ്. എന്നാൽ ബിസിസിഐ മത്സരത്തിന് കാണികളെ വേണ്ടെന്ന് തീരുമാനിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരിൽ നിന്ന് കടുത്ത പ്രതിഷേധം ആണ് ഉയരുന്നത്.

കൊല്‍ക്കത്തയിലും ധരംശാലയിലും ടി20 പരമ്പരകളിൽ കാണികളെ അനുവദിച്ച ബിസിസിഐ ബെംഗളൂരുവിൽ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനും കാണികളെ അനുവദിച്ചിട്ടുണ്ട്. അതേ സമയം വിരാട് കോഹ്‍ലിയുടെ നൂറാം ടെസ്റ്റിന് കാണികളെ വേണ്ടെന്ന് തീരുമാനിച്ചതിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ബിസിസിഐയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണം.

കോവിഡ് കേസുകള്‍ രാജ്യത്ത് വളരെ അധികം കുറഞ്ഞ സാഹചര്യത്തിലും ബെംഗളൂരുവിലെ അപേക്ഷിച്ച് മൊഹാലിയിൽ വളരെ കുറവായി നില്‍ക്കുമ്പോളുമുള്ള ഈ തീരുമാനം പലരുടെും നെറ്റി ചുളിക്കുന്ന ഒന്നായി നിലനില്‍ക്കുകയാണ്.

Exit mobile version