Site icon Fanport

ഇന്ത്യയ്ക്ക് മുന്നിൽ വലിയ വെല്ലുവിളി നൽകി അഫ്ഗാനിസ്ഥാന്‍, 310 റൺസ്

Faizalkhanshinozada

അണ്ടര്‍ 19 ലോകകപ്പ് രണ്ടാം സെമിയിൽ അഫ്ഗാനിസ്ഥാന് 310 റൺസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഫൈസൽ ഷിനോസാദയും ഉസൈറുള്ള നിയാസായിയും നേടിയത ശതകങ്ങളാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ഫൈസൽ 110 റൺസും നിയാസായി പുറത്താകാതെ 101 റൺസും നേടിയാണ് ഇന്ത്യയ്ക്കെതിരെ വലിയ സ്കോര്‍ നേടുവാന്‍ അഫ്ഗാനിസ്ഥാന്‍ നേടിയത്. രണ്ടാം വിക്കറ്റിൽ ഉസൈറുള്ള നിയാസായിയോടൊപ്പം 148 റൺസാണ് ഫൈസൽ നേടിയത്. ഒസ്മാന്‍ സാദത്ത് 39 റൺസും ഖാലിദ് അഹമ്മദ്സായി 31 റൺസും നേടി അഫ്ഗാനിസ്ഥാന്‍ നിരയിൽ തിളങ്ങി.

ഇന്ത്യയ്ക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version