Site icon Fanport

ജോഹാന്നസ്ബര്‍ഗില്‍ നായകനില്ലാതെ ദക്ഷിണാഫ്രിക്ക

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഫാഫ് ഡു പ്ലെസിയുടെ സേവനം ലഭിമാകില്ല. കുറഞ്ഞ ഓവര്‍ നിരക്ക് മൂലമുള്ള സസ്പെന്‍ഷന്‍ കാരണമാണിത്. 12 മാസത്തിനിടെ രണ്ടാം തവണ ഫാഫ് നയിച്ച ടീം ഈ പിഴവ് വരുത്തിയത് മൂലമാണ് സസ്പെന്‍ഷന്‍. 20 ശതമാനം മാച്ച് ഫീ പിഴയായും ചുമത്തിയിട്ടുണ്ട്. മറ്റു സഹതാരങ്ങള്‍ക്ക് 10 ശതമാനം പിഴയും വിധിച്ചു.

ജനുവരി 11നാണ് ജോഹാന്നസ്ബര്‍ഗില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി കഴിഞ്ഞു. നിശ്ചിത സമയത്തില്‍ ഒരോവര്‍ കുറവാണ് ദക്ഷിണാഫ്രിക്ക കേപ് ടൗണില്‍ പൂര്‍ത്തിയാക്കിയത്. അതിനാണ് ഈ ശിക്ഷ. ജനുവരി 2018ല്‍ ഇന്ത്യയ്ക്കെതിരെ സെഞ്ചൂറിയണ്‍ ടെസ്റ്റിലും സമാനമായ രീതിയില്‍ ദക്ഷിണാഫ്രിക്ക ഓവറുകള്‍ പൂര്‍ത്തിയാക്കാതെ ഇരുന്നിരുന്നു. ഇതോടെ രണ്ട് തവണ കുറ്റം ചെയ്തതിനാണ് ഫാഫ് ഡു പ്ലെസിയ്ക്ക് പിഴ വിധിച്ചത്.

Exit mobile version