പരിക്ക്, ഡുപ്ലെസി ടി20 പരമ്പരയില്‍ ഇല്ല

- Advertisement -

ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തിനിടെ ഏറ്റ പരിക്കിനാല്‍ ദക്ഷിണാഫ്രിക്കയുടെ ടി20 സ്ക്വാഡില്‍ നിന്ന് ഫാഫ് ഡു പ്ലെസിയെ പിന്‍വലിച്ചതായി ദക്ഷിണാഫ്രിക്ക അറിയിച്ചിരിക്കുന്നു. മത്സരത്തിനിടെ 91 റണ്‍സില്‍ നില്‍ക്കുമ്പോള്‍ പുറത്തിനേറ്റ പരിക്കിനാല്‍ ഫാഫ് റിട്ടേര്‍ഡ് ഹര്‍ട്ട് ആവകയായിരുന്നു. ഏകദിന പരമ്പര 3-0നു ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

ഡു പ്ലെസിയുടെ അഭാവത്തില്‍ ജെപി ഡുമിനി ടി20യില്‍ ടീമിനെ നയിക്കും. ഡ്വെയിന്‍ പ്രിട്ടോറിയസിനെ ഡുപ്ലെസിയുടെ പകരക്കാരനായി ടീമില്‍ എടുത്തിട്ടുണ്ട്. പരിക്കേറ്റ ശേഷം കാല് തറയില്‍ കുത്താന്‍ ബുദ്ധിമുട്ടിയ ഡുപ്ലെസിയെ ഡേവിഡ് മില്ലര്‍ പുറത്ത് ചുമന്നാണ് ഗ്രൗണ്ടിനു പുറത്തെത്തിച്ചത്.

ഒക്ടോബര്‍ 26നാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement