മൂന്നാം ഏകദിനം കളിക്കുവാന്‍ ഡു പ്ലെസിയും

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്നാം ഏകദിനം കളിക്കുവാന്‍ ദക്ഷിണാഫ്രിക്ക നായകന്‍ ഫാഫ് ഡു പ്ലെസി ഫിറ്റാണെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. അവസാനത്തെയും മൂന്നാമത്തെയും മത്സരത്തിനുള്ള ഫിറ്റ്നെസ് ടെസ്റ്റ് താരം കടന്ന് കൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്. പരമ്പര നേരത്തെ തന്നെ 2-0നു ദക്ഷിണാഫ്രിക്ക ജയിച്ചു കഴിഞ്ഞതാണ്. ഫിറ്റല്ലെങ്കിലും ടീമിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഫാഫ് ഡു പ്ലെസി. 2019 ലോകകപ്പിനായി യുവ താരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാഫ് ടീമിനൊപ്പം യാത്രയായത്.

198 റണ്‍സിനു പുറത്തായ ശേഷം 78 റണ്‍സിനു സിംബാബ്‍വേയെ എറിഞ്ഞിട്ട് ജയവും പരമ്പരയും സ്വന്തമാക്കിയ ടീമിലെ ബൗളര്‍മാരെ ഏറെ പ്രശംസിക്കുകയും ഫാഫ് ചെയ്തിരുന്നു.

Exit mobile version