ഡ്യു പ്ലെസി കുറ്റക്കാരന്‍

- Advertisement -

പന്തില്‍ കൃത്രിമം കാട്ടിയതിനു ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡ്യു പ്ലെസി കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തല്‍. ഹൊബാര്‍ട്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലാണ് ഫാഫ് പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയര്‍ന്നത്.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിലെ 54ാം ഓവറിലാണ് ഡ്യു പ്ലെസി പന്തില്‍ തുപ്പല്‍ പുരട്ടുന്ന ടിവി ഫുട്ടേജ് പുറത്ത് വന്നത്. തുപ്പല്‍ പുരട്ടുന്നത് കുറ്റകരമല്ലെങ്കിലും അദ്ദേഹത്തിന്റെ വായില്‍ വെള്ള നിറത്തില്‍ മിഠായി രൂപത്തിലുള്ള വസ്തു ഉണ്ടായിരുന്നതാണ് ഇപ്പോള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കാരണമായത്. അതേ ഓവറില്‍ ഒരു ഓസ്ട്രേലിയന്‍ വിക്കറ്റും വീണിരുന്നു. ഡ്യു പ്ലെസിയ്ക്കെതിരെ ലെവല്‍ 2 കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്.

മത്സര ഫീസിന്റെ 50-100% വരെ പിഴയോ അല്ലേല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്ന് വിലക്കോ ആണ് ഫാഫ് ഡ്യു പ്ലെസിയ്ക്കെതിരെ വന്നേക്കാവുന്ന നടപടി. കുറ്റക്കാരനെന്ന് ഐസിസി കണ്ടെത്തിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം തങ്ങളുടെ ക്യാപ്റ്റനു പിന്തുണ നല്‍കിക്കൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്.

Advertisement