
പോര്‍ട്ട എലിസബത്തില്‍ ഈ മാസം അവസാനം ആരംഭിക്കുവാനിരിക്കുന്ന സിംബാബ്വേയ്ക്കെതിരെയുള്ള ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന് കളിക്കുക സംശയകരമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബര്‍ അവസാനം ബംഗ്ലാദേശിനെതിരെ ഏകദിന മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ഫാഫ് കഴിഞ്ഞ കുറേ ആഴ്ചകളായി വിശ്രമത്തിലാണ്. അന്ന് പുറത്തിനേറ്റ പരിക്കോടെയാണ് കളം വിട്ടതെങ്കിലും ഫാഫ് ഈ ഇടവേള തന്നെ ഏറെക്കാലമായി അലട്ടുന്ന തോളിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുവാന്‍ ഉപയോഗിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ റാം സ്ലാം ടി20 ടൂര്‍ണ്ണമെന്റില്‍ ഫാഫ് ഇത് മൂലം പങ്കെടുത്തില്ലെങ്കിലും സിംബാബ്വേ പരമ്പരയുള്‍പ്പെടെ ഇനി വരാനിരിക്കുന്ന പരമ്പരകളിലെല്ലാം താരം കളിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ നിലവില്‍ ഡു പ്ലെസിയുടെ തോള് പ്രതീക്ഷതിലും അധികം സമയം ഉണങ്ങുവാന്‍ എടുക്കുന്നുവെന്നാണ് ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ടുകള്‍.
സിംബാബ്വേയ്ക്കെതിരെയുള്ള ടെസ്റ്റഅ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫാഫ് കളിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു എന്നാണ് മെഡിക്കല്‍ ടീം തലവന്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ത്യ പരമ്പരയ്ക്ക് താരം എന്തായാലുമുണ്ടാകുമന്നും അതിനു മുമ്പ് കളിക്കളത്തിലിറങ്ങാന്‍ സിംബാബ്വേ ടെസ്റ്റിനെ ലക്ഷ്യം വയ്ക്കുന്നതെന്നും ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial