തിരുവനന്തപുരത്തെ കാണികളെയും അഭിനന്ദിച്ച് പ്രമുഖർ

- Advertisement -

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തലെ കാണികളെ അഭിനന്ദിച്ചു പ്രമുഖർ രംഗത്ത്. ഇന്ത്യ – ന്യൂസിലാന്റ് മൂന്നാം T20 മത്സരം മികച്ച രീതിയിൽ സംഘടിപ്പിച്ചത് കണ്ടാണ് സ്പോര്‍ട്സ് ഹബ്ബിനെയും അറ്റ്മോസ്‌ഫറിനെയും അഭിനന്ദനം കൊണ്ടു മൂടുന്നത്. ഉച്ച മുതല്‍ പെയ്ത മഴ കനിഞ്ഞ് അനന്തപുരിയുടെ മണ്ണില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ആസ്വദിക്കുവാന്‍ കാണികള്‍ക്ക് ഇന്നലെ സാധിച്ചു. ഇരട്ടി മധുരം എന്ന നിലയ്ക്ക് ഇന്ത്യന്‍ വിജയവും ആഘോഷിക്കുവാന്‍ തിരുവനന്തപുരത്തെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്കായി. അതിനോടൊപ്പമാണ് ഇപ്പോള്‍ പുറത്ത് വരുന്ന അഭിപ്രായപ്രകടനങ്ങള്‍.

മത്സരത്തിലെ ഇരു ടീമകളുടെയും നായകന്മാരായ വിരാട് കോഹ്‍ലിയും കെയിന്‍ വില്യംസണും ഇന്നലെ പ്രസന്റേഷന്‍ സമയത്ത് തിരുവനന്തപുരത്തെ കാണികളെ പ്രകീര്‍ത്തിച്ചിരുന്നു. ഇവിടെ മത്സരങ്ങള്‍ അരങ്ങേറുവാന്‍ എന്തേ ഇത്ര വൈകി എന്നാണ് കോഹ്‍ലി സംശയം പ്രകടിപ്പിച്ചത്.

പ്രമുഖ ക്രിക്കറ്റ് നിരീക്ഷനായ മോഹൻദാസ് ഗ്രീൻഫീൽഡ് സ്റ്റേഡിയം രാജ്യത്തെ തന്നെ ഒന്നാം നമ്പർ സ്റ്റേഡിയം ആണെന്നാണ് അഭിപ്രായപെട്ടത്.

മുൻ ഇന്ത്യൻ താരം സഞ്‌ജയ്‌ മഞ്ചരേക്കർ കാണികളെ വാതോരാതെ പുകഴ്ത്തുകയായിരുന്നു. തോറ്റ ടീമിന്റെ ക്യപ്റ്റ്ന് പോലും മികച്ച പിന്തുണയാണ് തിരുവന്തപുരത്തെ കാണികൾ നൽകിയത് എന്നാണ് സഞ്‌ജയ്‌ അഭിപ്രായപ്പെട്ടത്.

മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ അഭിപ്രായവും മറിച്ചായിരുന്നില്ല.

മത്സര ദിവസത്തിന്റെ ഭൂരിഭാഗവും മഴ കൊണ്ടുപോയിട്ടും മികച്ച രീതിയിൽ തന്നെയാണ് തിരുവനന്തപുരത്ത് മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ 6 റണ്‍സിന് കിവികളെ പരാജയപ്പെടുത്തി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement