Hardikindia

ടീമിനെ സമ്മര്‍ദ്ദ സാഹചര്യങ്ങളെ നേരിടുവാന്‍ തയ്യാറാക്കണം, അക്സറിന് അവസാന ഓവര്‍ നൽകിയതെനിക്കുറിച്ച് ഹാര്‍ദ്ദിക്

ശ്രീലങ്കയ്ക്കെതിരെ 2 റൺസ് വിജയവുമായി ഇന്ത്യ കടന്ന് കൂടിയപ്പോള്‍ പുതുവര്‍ഷം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കീഴിൽ വിജയിച്ച് തുടങ്ങുവാന്‍ ഇന്ത്യയ്ക്കായി. 2 ഓവറിൽ 30 റൺസ് വേണ്ട ഘട്ടത്തിൽ ഇന്ത്യ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തിലാണ് ഹര്‍ഷൽ പട്ടേൽ 17 റൺസ് വഴങ്ങി അവസാന ഓവറില്‍ ലക്ഷ്യം 13 ആക്കി മാറ്റിയത്.

ബൗളിംഗ് ദൗത്യം ഹാര്‍ദ്ദിക് അക്സറിന് നൽകിയപ്പോള്‍ ചാമിക കരുണാരത്നേ താരത്തെ ഒരു സിക്സര്‍ പറത്തി മൂന്ന് പന്തിൽ 5 എന്ന നിലയിലേക്ക് ലക്ഷ്യം മാറ്റി. അവിടെ നിന്ന് അവസാന പന്തിൽ 4 എന്ന് നിലയിലേക്കും 2 റൺസ് വിജയവും ഇന്ത്യ നേടിയെങ്കിലും ഹാര്‍ദ്ദിക് സ്പിന്നറെ പന്തേല്പിച്ച് വലിയൊരു റിസ്കാണ് എടുത്തത്.

എന്നാൽ ടീമിനെ സമ്മര്‍ദ്ദ സാഹചര്യത്തിലൂടെ കളിക്കുവാന്‍ തയ്യാറാക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം എന്നും അത് വലിയ മത്സരങ്ങളിൽ ടീമിന് ഗുണം ചെയ്യുമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. നേരത്തെ ടോസിന്റെ സമയത്ത് തങ്ങള്‍ ടോസ് ലഭിച്ചിരുന്നേൽ ആദ്യം ബാറ്റ് ചെയ്യുമെന്ന് പറഞ്ഞ് ഹാര്‍ദ്ദിക് അപ്പോളും ഇതേ കാരണം ആണ് പറഞ്ഞത്.

Exit mobile version