വ്യക്തിപരമായ കാരണം, എവിന്‍ ലൂയിസ് പിന്മാറി

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറി എവിന്‍ ലൂയിസ്. വ്യക്തിപരമായ കാരണമാണ് ലൂയിസ് പിന്മാറുവാനുള്ള കാരണമായി പറഞ്ഞത്. അടുത്ത കാലത്തായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളായതിനാല്‍ വിന്‍ഡീസിനു താരത്തിനെ നഷ്ടമായത് വലിയ തിരിച്ചടിയാണ്.

നിലവില്‍ പ്രമുഖ താരങ്ങളായ ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരില്ലാതെയെത്തുന്ന വിന്‍ഡീസിനു ലൂയിസിന്റെ നഷ്ടം കൂടിയാവുമ്പോള്‍ ശക്തി ഏറെ ക്ഷയിക്കുമെന്നത് തീര്‍ച്ചയാണ്. കേന്ദ്ര കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനു ശേഷവും താരത്തെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Exit mobile version