യൂറോപ്പിലും T20 മാനിയ, വരുന്നു യൂറോ T20 സ്ലാം

യൂറോപ്പിലും T20 മാനിയ പടരുന്നു. യൂറോപ്പിൽ വർദ്ധിച്ചു വരുന്ന ആവേശം മുന്നിൽ കണ്ട് യൂറോ T20 സ്ലാം ടൂർണമെന്റ് വരുന്നു. യൂറോപ്പിലെ T20 ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷന് ഈ വര്‍ഷം ഓഗസ്റ്റ് 30 ന് തുടക്കം കുറിക്കും. ആറ് ടീമുകളാവും ഈ ടൂർണമെന്റിൽ കിരീടത്തിനായി മാറ്റുരയ്ക്കുക. ഡബ്ലിൻ,ആംസ്റ്റർഡാം, എഡിൻബർഗ് എന്നിവടങ്ങളിലായിരിക്കും വേദികൾ.

ഡബ്ലിന്‍ ഷെഫ്സ്, ബെല്‍ഫാസ്റ്റ് ടൈറ്റന്‍സ്, ആംസ്റ്റര്‍ഡാം കിംഗ്സ്, റോട്ടര്‍ഡാം റൈനോസ്, ഗ്ലാസ്ഗോ ജയന്റ്സ്, എഡിന്‍ബര്‍ഗ് റോക്ക്സ് എന്നിവയാണ് ടീമുകൾ. ക്രിക്കറ്റ് ഇതിഹാസങ്ങളായ ദിലീപ് വെംഗ്സർക്കറും വസീം അക്രവും ആണ് ലീഗിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ടൂർണമെന്റിന്റെ ലോഗോയും മറ്റു വിവരങ്ങളും ഇരുവരും ചേർന്ന് പുറത്തുവിട്ടു.

Exit mobile version