
ആന്റിഗ്വയില്‍ ആരംഭിച്ച ഇംഗ്ലണ്ടിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇംഗ്ലണ്ടിനു വിജയത്തുടക്കം. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജേസണ്‍ റോയ്, ജോ റൂട്ട് എന്നിവരെ നഷ്ടപ്പെട്ട ഇംഗ്ലണ്ട് ഇന്നിംഗ്സിനു അടിത്തറ പാകിയത് സാം ബില്ലിംഗ്സ്, മോര്ഗന് കൂട്ടുകെട്ടായിരുന്നു. 67 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനു അവസാനമായത് ബില്ലിംഗ്സ്(52) പുറത്തായപ്പോളാണ്. എന്നാല്‍ ഓയിന്‍ മോര്ഗന് തന്റെ മികച്ച ഫോം തുടരുകയായിരുന്നു. ബെന്‍സ്റ്റോക്സ്(55), മോയിന്‍ അലി(31*) എന്നിവരോടൊപ്പം ചേര്‍ന്ന് രണ്ട് മികച്ച കൂട്ടുകെട്ട് പുറത്തെടുത്ത മോര്ഗന്(107) അവസാന ഓവറില്‍ റണ്‍ഔട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ 296 റണ്‍സാണ് ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. വെസ്റ്റിന്‍ഡീസിനു വേണ്ടി ഷാനണ്‍ ഗബ്രിയേല്‍, ആഷ്ലി നഴ്സ് എന്നിവര്‍ രണ്ടും ദേവേന്ദ്ര ബിഷൂ ഒരു വിക്കറ്റും നേടി.
297 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിന്‍ഡ് മധ്യനിരയുടെ ചെറുത്ത് നില്പ് മാത്രമാണ് കാണുവാന്‍ കഴിഞ്ഞത്. ജേസണ്‍ മുഹമ്മദ്(72), ജോനാഥന് കാര്‍ട്ടര്‍(52), ഷായി ഹോപ്(31) എന്നിവര്‍ക്ക് പുറമേ വാലറ്റത്തില്‍ ആഷ്ലി നഴ്സ്(21), ദേവേന്ദ്ര ബിഷൂ(12) എന്നിവര്‍ കുറഞ്ഞ പന്തുകളില്‍ നേടിയ വേഗതയാര്‍ന്ന റണ്ണുകള്‍ക്ക് പോലും വെസ്റ്റിന്‍ഡീസിനെ വിജയത്തിനരികിലെത്തിക്കാനായില്ല. 47.2 ഓവറില്‍ 251 റണ്‍സിനു വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട് ആവുകയായിരുന്നു.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴത്തി. ആദില്‍ റഷീദും വിക്കറ്റ് പട്ടികയില്‍ ഇടം നേടി. ഓയിന്‍ മോര്‍ഗനാണ് കളിയിലെ താരം. മാര്‍ച്ച് 5നു ആന്റിഗ്വയില്‍ തന്നെയാണ് രണ്ടാം ഏകദിനം അരങ്ങേറുക.