ലോക ഇലവനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും

വിന്‍ഡീസിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന ടി20 മത്സരത്തില്‍ ലോക ഇലവനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും. കഴിഞ്ഞ വര്‍ഷത്തെ ഇര്‍മ-മറിയ ചുഴലിക്കാറ്റില്‍ തകര്‍ന്ന കരീബിയന്‍ നാട്ടിലെ രണ്ട് സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണത്തിനായാണ് ഈ മത്സരം നടത്തുന്നത്. മേയ് 31 2018ല്‍ ലോര്‍ഡ്സില്‍ വെച്ചാണ് മത്സരം നടക്കുക. കരുത്തരായ ലോക ഇലവന്‍ ടീമിനെയാവും ടി20 ലോക ചാമ്പ്യന്മാരായ വിന്‍ഡീസിനു നേരിടേണ്ടി വരിക.

ടീമിലെ മറ്റു കളിക്കാരെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെയിലിന് ഹാട്രിക്കും റെക്കോർഡും, വെയിൽസിന് ആറു ഗോൾ ജയം
Next articleഏകദിന പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍ വനിതകള്‍