Site icon Fanport

വിക്കറ്റ് കീപ്പിങ് ആസ്വാദിക്കുന്നുണ്ടെന്ന് കെ.എൽ രാഹുൽ

തന്റെ പ്രാഥമിക ജോലി വിക്കറ്റ് കീപ്പിങ് അല്ലെങ്കിലും താൻ അത് ആസ്വദിക്കുന്നുണ്ടെന്ന് ഇന്ത്യൻ താരം കെ.എൽ രാഹുൽ. ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കിടെ റിഷഭ് പന്തിന് പരിക്കേറ്റതോടെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് എത്തിയ കെ.എൽ രാഹുൽ തുടർന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി തുടരുകയായിരുന്നു.

തുടർന്ന് നടന്ന ന്യൂസിലാൻഡ് പരമ്പരയിലും കെ.എൽ രാഹുൽ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പിങ് വളരെ നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ടെന്നും ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ പന്ത് വിക്കറ്റ് കീപ്പിങ് ചെയ്യാനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടെന്നും താരം പറഞ്ഞു.

2016ലെ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് തന്റെ കരിയറിൽ വഴിത്തിരിവ് ആയതെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ട്വിറ്റെർ അക്കൗണ്ടിൽ നടത്തിയ ചോദ്യോത്തര വേളയിലാണ് ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പിങ്ങിനെ കുറിച്ച് കെ.എൽ രാഹുൽ മനസ്സ് തുറന്നത്.

Exit mobile version