ഇംഗ്ലണ്ടില്‍ പുതു തലമുറ ക്രിക്കറ്റിലേക്ക് ആകൃഷ്ടരാകുന്നില്ല

- Advertisement -

ഇംഗ്ലണ്ടില്‍ ക്രിക്കറ്റിനു പുതു തലമുറയെ ആകര്‍ഷിക്കാനാകുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്സ്. ബോര്‍ഡിന്റെ പുതിയ 100 ബോള്‍ ടൂര്‍ണ്ണമെന്റ് യുവതലമുറയില്‍ ക്രിക്കറ്റിനുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ഗ്രോവ്സ് പറഞ്ഞു.
ഇംഗ്ലണ്ട് നടത്തിയെന്ന് പറയപ്പെടുന്ന സര്‍വ്വേയ്ക്ക് ശേഷമാണ് ഈ ആശയവുമായി ക്രിക്കറ്റ് ലോകത്തിലേക്ക് ഇംഗ്ലണ്ട് ബോര്‍ഡ് പുതിയ കാല്‍വെയ്പ് നടത്തുന്നത്. 2015ല്‍ നടത്തിയ സര്‍വ്വേയില്‍ വെറും 2% യുവതലമുറ മാത്രമാണ് ക്രിക്കറ്റാണ് തങ്ങളുടെ പ്രിയപ്പെട്ട കായിക ഇനമെന്ന് പറഞ്ഞത്.

8 ടീമുകളെ ഉള്‍പ്പെടുത്തി പുതിയ ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ ഉടന്‍ ആരംഭിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചതിനു പിന്നില്‍ ഈ സര്‍വ്വേ ഫലങ്ങളാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement