ഓസ്ട്രേലിയയ്ക്കെതിരെ ശക്തമായ പ്രകടനവുമായി ടീം തിരികെ വരും: ഓയിന്‍ മോര്‍ഗന്‍

- Advertisement -

സ്കോട‍്‍ലാന്‍ഡിനോട് തോറ്റുവെങ്കിലും ഓസ്ട്രേലിയയ്ക്കെതിരെ ശക്തമായ പ്രകടനവുമായി ടീം തിരിച്ചുവരുമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ജൂണ്‍ 13നു ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ സ്കോട്‍ലാന്‍ഡിനെതിരെ സംഭവിച്ച പിഴവുകള്‍ തിരുത്തി ടീമിനു മുന്നേറുവാന്‍ സാധിക്കുമെന്ന് മോര്‍ഗന്‍ വിശ്വാസം പ്രകടിപ്പിച്ചു.

കുറച്ച് കാലം മുമ്പ് ഏകദിനങ്ങളില്‍ ഓസ്ട്രേലിയയെ 4-1നു ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ സ്കോട്‍ലാന്‍ഡ് മികച്ച രീതിയില്‍ കളിച്ചുവെന്നും അവര്‍ വിജയം അര്‍ഹിക്കുന്നുവെന്നുമാണ് മോര്‍ഗന്‍ പറഞ്ഞത്. എന്നാല്‍ ലോകം ഇവിടെ അവസാനിക്കുന്നില്ല. ഓസ്ട്രേലിയന്‍ പരമ്പരയിലൂടെ ഇംഗ്ലണ്ടിനു അത് തെളിയിക്കുവാന്‍ സാധിക്കുമെന്നും മോര്‍ഗന്‍ പറഞ്ഞു.

അവസാന നിമിഷം ഇംഗ്ലണ്ടിനു ജയിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മത്സരത്തില്‍ തങ്ങളെക്കാള്‍ മികവ് പുലര്‍ത്തിയത് സ്കോട്‍ലാന്‍ഡ് തന്നെയായിരുന്നുവെന്ന് ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement