Site icon Fanport

പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്, മൂന്നാം ടി20യിലും നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി വിന്‍ഡീസ്

പരമ്പരയിലെ മൂന്നാം ടി20യിലും കീഴടങ്ങി വൈറ്റ് വാഷ് ചെയ്യപ്പെട്ട് വിന്‍ഡീസ്. ഇന്നലെ സെയിന്റ് കിറ്റ്സില്‍ നടന്ന മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 13 ഓവറില്‍ 71 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മൂന്ന് താരങ്ങള്‍ മാത്രം ഇരട്ട സംഖ്യിലേക്ക് കടന്ന മത്സരത്തില്‍ ഇവര്‍ മൂന്ന് പേരുടെയും സ്കോര്‍ 11 റണ്‍സായിരുന്നു എന്നത് തന്നെ വിന്‍ഡീസിന്റെ ബാറ്റിംഗ് തകര്‍ച്ചയുടെ ഉത്തമോദാഹരണം ആയിരുന്നു. ഡേവിഡ് വില്ലി നാല് വിക്കറ്റും മാര്‍ക്ക് വുഡ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റും നേടി വിന്‍ഡീസിന്റെ പതനം ഉറപ്പാക്കുകയായിരുന്നു. 13 ഓവര്‍ മാത്രം പിടിച്ച് നിന്ന വിന്‍ഡീസിനു 71 റണ്‍സ് മാത്രമാണ് നേടാനായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറില്‍ 72/2 എന്ന സ്കോര്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ജോണി ബൈര്‍സ്റ്റോ 37 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 20 റണ്‍സ് നേടിയ അലക്സ് ഹെയില്‍സ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.

Exit mobile version