ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടി20, ടോസ് അറിയാം

ഇന്ത്യക്കെതിരായ ഒന്നാം ടി20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്താണ് ആദ്യം ബാറ്റ് ചെയ്തതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ പറഞ്ഞു. ഇംഗ്ലണ്ട് നിരയിൽ ഫാസ്റ്റ് ബൗളർമാരായ ജോഫ്ര ആർച്ചറും മാർക്ക് വുഡും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ടോസ് നേടിയാൽ ഇന്ത്യ ആദ്യം ബോൾ ചെയ്യുമായിരുന്നെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ശിഖർ ധവാനും കെ.എൽ രാഹുലും ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ റിഷഭ് പന്തും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യൻ ടീം: ശിഖർ ധവാൻ, കെ.എൽ രാഹുൽ, വിരാട് കോഹ്‌ലി ( ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, ഷർദുൽ താക്കൂർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ.

Exit mobile version