പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്, ജയം 242 റണ്‍സിനു

ഓസ്ട്രേലിയയെ 242 റണ്‍സിനു പരാജയപ്പെടുത്തി ഇംഗ്ലണ്ടിനു മൂന്നാം ജയവും ഏകദിന പരമ്പരയും. ഓസീസ് ബൗളര്‍മാരെ കശാപ്പ് ചെയ്ത് ഏകദിന പരുഷ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 481/6 നേടിയ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 37 ഓവറില്‍ 239 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ആദില്‍ റഷീദും മോയിന്‍ അലിയുമാണ് ഇംഗ്ലണ്ട് ബൗളര്‍മാരില്‍ തിളങ്ങിയത്. നേരത്തെ അലക്സ ഹെയില്‍സ്, ജോണി ബൈര്‍സ്റ്റോ, ജേസണ്‍ റോയ്, ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി ബാറ്റിംഗില്‍ തിളങ്ങിയത്.

51 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. മാര്‍ക്കസ് സ്റ്റോയിനിസ് 44 റണ്‍സ് നേടി. ആദില്‍ റഷീദ് നാലും മോയിന്‍ അലി മൂന്നും വിക്കറ്റാണ് ഇംഗ്ലണ്ടിനായി നേടിയത്. ഡേവിഡ് വില്ലിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചപ്പോള്‍ സ്റ്റോയിനിസ് റണ്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial