Site icon Fanport

വിന്‍ഡീസ് പ്രതിരോധം അവസാനിച്ചു, ഇംഗ്ലണ്ടിന് 96 റൺസ് ലീഡ്

ട്രീ ബ്രേക്കിന് പിരിയുമ്പോള്‍ 396/8 എന്ന നിലയിലായിരുന്ന വിന്‍ഡീസിന്റെ ഇന്നിംഗ്സിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 187.5 ഓവറിൽ ടീമിന്റെ ഇന്നിംഗ്സ് 411 റൺസിൽ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 96 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.

33 റൺസ് നേടിയ ജോഷ്വ ഡാ സിൽവയെ ജാക്ക് ലീഷാണ് വിക്കറ്റിന് മുന്നിൽ കുടുക്കിയത്. മത്സരത്തിൽ ഇനി ഏതാനും ഓവറുകളും ഒരു ദിവസവും മാത്രം അവശേഷിക്കുന്നതിനാൽ സമനിലയാവും കൂടുതൽ സാധ്യതയുള്ള ഫലം. ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് മൂന്നും ബെന്‍ സ്റ്റോക്സ്, സാക്കിബ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version